ആന്ധ്രാപ്രദേശ് ചിറ്റൂരിലെ ദി ചിറ്റൂര്‍ സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴചുമത്തി
ഫെബ്രുവരി 13, 2019 ആന്ധ്രാപ്രദേശ് ചിറ്റൂരിലെ ദി ചിറ്റൂര്‍ സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനു മേല്‍ 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) സെക്ഷന്‍ 47A (1) (c) ഒപ്പം സെക്ഷന്‍ 46, സബ് സെക്ഷന്‍ 4 എന്നിവയുടെ വ്യവസ്ഥകള്‍പ്രകാരം റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ആന്ധ്രാപ്രദേശ് ചിറ്റൂരിലെ ദി ചിറ്റൂര്‍ സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ ആര്‍ബിഐ 50,000/- (രൂപ അമ്പതിനായിരം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. മേല്‍പ്പറഞ്ഞ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 26 പ്രകാരം, അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്കിന്‍റെ ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് നിക്ഷേപക വിദ്യാവബോധ ഫണ്ടിലേക്ക് (Depositor Education and Awareness Fund) മാറ്റാതിരുന്നതിനാണ് ഈ പിഴചുമത്തിയത്. സഹകരണ ബാങ്കിന്, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ ഒരു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിന്, ബാങ്ക് രേഖാമൂലമുള്ള ഒരു മറുപടി സമര്‍പ്പിച്ചു. കേസിന്‍റെ വസ്തുതകളും, ഇക്കാര്യത്തില്‍ ബാങ്ക് സമര്‍പ്പിച്ച മറുപടിയും പരിഗണിച്ചതില്‍ ലംഘനം സാരവത്താണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമന ത്തില്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് : 2018-2019/1929 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: