RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78506163
ഉത്തർപ്രദേശ്, ലഖ്‌നോവിലെ ഇൻഡ്യൻ മെർക്കൻറ്റെയിൽ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ ആർബിഐ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണനിർദ്ദേശങ്ങളുടെ സാധുത ദീർഘിപ്പിച്ചു.

ഉത്തർപ്രദേശ്, ലഖ്‌നോവിലെ ഇൻഡ്യൻ മെർക്കൻറ്റെയിൽ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ ആർബിഐ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണനിർദ്ദേശങ്ങളുടെ സാധുത ദീർഘിപ്പിച്ചു.

മാർച്ച് 09, 2018

ഉത്തർപ്രദേശ്, ലഖ്‌നോവിലെ ഇൻഡ്യൻ മെർക്കൻറ്റെയിൽ സഹകരണ
ബാങ്ക് ലിമിറ്റഡിനെതിരെ ആർബിഐ പുറപ്പെടുവിച്ചിരുന്ന
നിയന്ത്രണനിർദ്ദേശങ്ങളുടെ സാധുത ദീർഘിപ്പിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) ലഖ്‌നോവിലെ ഇൻഡ്യൻ മെർക്കൻറ്റെയിൽ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2018 മാർച്ച് 12 മുതൽ 2018 സെപ്തംബർ 11 വരെ ഒരാറുമാസക്കാലത്തേയ്ക്കു കൂടി, പുനരവലോകനത്തിനുവിധേയമായി, ദീർഘിപ്പിച്ചു. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A, സബ്‌സെക്ഷൻ (1) - ൻ കീഴിൽ 2014 ജൂൺ 4-ലെ ഉത്തരവിൻപ്രകാരം, ഈ ബാങ്ക് 2014 ജൂൺ 12 മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമായിരുന്നു.

2014 ജൂലൈ 30, 2014 ഡിസംബർ 8, 2015 ജൂൺ 2, 2015 സെപ്തംബർ 7, 2015 ഒക്ടോബർ 19, 2015 ഡിസംബർ 07, 2016 മാർച്ച് 04, 2016 സെപ്തംബർ 02, 2016 നവംബർ 25, 2017 മാർച്ച്, 09, 2017 സെപ്തംബർ 01, എന്നീ തീയതികളിൽ ഈ നിർദ്ദേശങ്ങൾ ഭേദഗതി ചെയ്യുകയോ, അവയുടെ സാധുതാകാലാവധി നീട്ടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. 2018 മാർച്ച് 6 ലെ ഉത്തരവിൻ പ്രകാരം ഈ നിർദ്ദേശങ്ങളുടെ സാധുതാകാലാവധി ഏറ്റവും ഒടുവിൽ ദീർഘിപ്പിച്ച 2018 മാർച്ച് 11 മുതൽ വീണ്ടും ഒരാറു മാസക്കാലത്തേയ്ക്ക് കൂടി, 2018 മാർച്ച് 12 മുതൽ 2018 സെപ്തംബർ 11 വരെ, പുനരവലോകനത്തിനുവിധേയമായി, നീട്ടിയിരിക്കുന്നു. പൊതു ജനങ്ങൾ വായിച്ചറിയുവാൻ വേണ്ടി 2018 മാർച്ച് 06 ലെ ഉത്തരവിന്റെ ഒരു പകർപ്പ്‌, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഈ ഉത്തരവിന്റെ ഭേദഗതിയെ ബാങ്കിന്റെ സാമ്പത്തിക നിലയിൽ പുരോഗതിയുണ്ടായതായോ വഷളാവുകയോ ചെയ്തിട്ടുണ്ടെന്ന് ആർബിഐ കരുതുന്നതായി കണക്കാക്കേണ്ടതില്ല. ഉത്തരവിനുവേണ്ട ഭേദഗതികൾ, സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് പരിഗണിക്കുന്നതാണ്.

അനിരുദ്ധ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് 2017-2018/2411

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?