RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78521636
ആർ.ബി.ഐ. 5 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ആർ.ബി.ഐ. 5 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ജനുവരി 24, 2019

ആർ.ബി.ഐ. 5 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 റോണീ ഫിനാൻസ് ലിമിറ്റഡ് 261, ഒന്നാം നില, ഒഖ്‌ലാ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഫേസ്-III, ന്യൂ ദൽഹി- 110 020 ബി.14.02958 ആഗസ്റ്റ് 27, 2003 ഡിസംബർ 13, 2018
2 വി & സി വാൾട്ട്‌സ് ആന്റ്‌ ഫിനാൻസ് ലിമിറ്റഡ് ബി.ജി.-554, ഒന്നാം നില, സഞ്ജയ് ഗാന്ധി ട്രാൻസ്‌പോർട്ട് നഗർ, ന്യൂ ദൽഹി-110 042 എ.14.02381 ജൂൺ 17, 2004 ഡിസംബർ 14, 2018
3 സ്വരൺ ഫിനാൻസ് ലിമിറ്റഡ് ദ് മാൾ, രണ്ടാം നില, (ബാങ്ക് ഓഫ് ബറോഡയ്ക്ക് മുകളിൽ) എസ്.ഡി.എം. കോത്തിയ്ക്ക് എതിർവശം മലേർ കോട്ട്‌ലാ സൻഗ്രൂർ, പഞ്ചാബ്-148 023 എ.06.00339 സെപ്തംബർ 19, 2007 ഡിസംബർ 14, 2018
4 മംഗളം ട്രേഡ്ഫിൻ പ്രൈവറ്റ് ലിമിറ്റഡ് 23 എ, എൻ.എസ്.റോഡ്, മൂന്നാം നില, റൂം നം.10, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04317 ആഗസ്റ്റ് 30, 2001 ഡിസംബർ 14, 2018
5 ദൽബീർ ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ബാസ്പൂർ റോഡ്, ഹോട്ടൽ ഗുരതാസ് ബിൽഡിങ്, കാശിപ്പൂർ ഉഥം സിങ് നഗർ, ഉത്തരാഘണ്ഡ്- 244 713 12.00148 സെപ്തംബർ 28, 1998 ജനുവരി 07, 2019

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

ഷൈലജാ സിംഗ്
ഡപ്യൂട്ടി ജനറൽ മാനേജർ

പ്രസ്സ് റിലീസ് : 2018-2019/1735

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?