ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ നാഷണല്‍ സഹകാരി ബാങ്ക്ലിമിറ്റ ഡിനെ പിഴയ്ക്ക് വിധേയമാക്കി
സെപ്റ്റംബര്‍ 18, 2018 ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ നാഷണല്‍ സഹകാരി ബാങ്ക്ലിമിറ്റ ഡിനെ പിഴയ്ക്ക് വിധേയമാക്കി 1949ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 44A/1(c) ഒപ്പം സെക്ഷന്‍ 46(4) എന്നീ വകുപ്പുകള്‍പ്രകാരം നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ നാഷണല്‍ സഹകാരിബാങ്ക് ലിമിറ്റഡിനുമേല്‍ 2,00,000 രൂപയുടെ (രൂപ രണ്ടു ലക്ഷം മാത്രം) പണപ്പിഴ ചുമത്തി. 'നിങ്ങളുടെ കസ്റ്റമറെ അറിയുക'. (Know your customer) നിയമങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയത്. റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ഒരു കാരണം കാണിക്കല്‍ നോട്ടീസിനു ബാങ്ക് എഴുതിത്തയാറാക്കിയ ഒരു മറുപടി സമര്‍പ്പിച്ചു. കേസ് സംബന്ധമായ വസ്തുതകള്‍ പരിഗണിച്ചശേഷം, ലംഘനങ്ങള്‍ കഴമ്പുള്ളവയാണെന്നും, പിഴചുമ ത്തേണ്ടത് ആവശ്യമാണെ ന്നുമുള്ള നിഗമനത്തില്‍ റിസര്‍വ്ബാങ്ക് എത്തുകയാ യിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/645 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: