1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A വകുപ്പ് പ്രകാരമുള്ള സമഗ്രമായ ഡയറക്ഷൻസ് ദീർഘിപ്പിച്ചിരിക്കുന്നു - മധോൾ സഹകരണ ബാങ്ക്, മധോൾ
ഒക്ടോബർ 11, 2019 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A(1) വകുപ്പ് പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഏപ്രിൽ 2, 2019ൽ പുറപ്പെടുവിച്ച ഡയറക്റ്റീവ്സ് പ്രകാരം മധോൾ സഹകരണ ബാങ്ക് (ബാഗൽകോട് ജില്ല, കർണാടക) ഡയറക്ഷന്‍ കീഴിൽ ആയിരുന്നു. പ്രാവർത്തികമാക്കിയിരുന്ന ഡയറക്ഷന്റെ കാലാവധി പൊതുജന താല്പര്യാർത്ഥം ദീര്‍ഘിപ്പിക്കേണ്ടതാണെന്ന് റിസർവ് ബാങ്കിന് ബോദ്ധ്യമായിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1), 56 വകുപ്പ് പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഏപ്രിൽ 2, 2019ൽ പുറപ്പെടുവിച്ച ഡയറക്റ്റീവ്സ് ഒക്ടോബർ 08, 2019 മുതൽ ഏപ്രിൽ 7, 2020 വരെയുള്ള 6 മാസ കാലത്തേക്ക് കൂടി, പുനരവലോകനത്തിനു വിധേയമായി ദീർഘിപ്പിച്ചിരിക്കുന്നു. ഡയറക്റ്റീവിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ്. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2019-2020/919 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: