ബാങ്കുകളുടെ ലാഭവിഹിതം പ്രഖ്യാപിക്കൽ
ആർ.ബി.ഐ/2021-22/23 2021 ഏപ്രിൽ 22. എല്ലാ വാണിജ്യബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും മേഡം/ സാർ, ബാങ്കുകളുടെ ലാഭവിഹിതം പ്രഖ്യാപിക്കൽ മുകളിൽ കൊടുത്തിട്ടുള്ള വിഷയത്തിൽ ഞങ്ങളുടെ 2020 ഡിസംബർ 4 ന്റെ ഡി.ഒ.ആർ.ബി.പി.ബിസി.നം.29/21.02.067/2020-21 നമ്പർ സർക്കുലറും മറ്റു അനുബന്ധ സർക്കുലറുകളും ദയവായി നോക്കുക. 2. രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം തുടർന്നുകൊണ്ടിരിക്കുന്നത് കാരണം സംജാതമായിട്ടുള്ള അനിശ്ചിതത്വം നിമിത്തമുണ്ടാകുന്ന അവിചാരിത നഷ്ടങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ട മൂലധനത്തിന്റെ സമാഹരണവും സംരക്ഷണവും സജീവമായി ഇരിക്കേണ്ടതും ഒപ്പം പൂർവ്വസ്ഥിതി കൈവരിക്കുന്നതിനുള്ള കഴിവ് ആർജ്ജിക്കേണ്ടത് ബാങ്കുകൾക്ക് വളരെ നിർണായകവുമാണ്. അതുകൊണ്ട് ഇക്വിറ്റിഷെയറുകളിൻമേൽ ലാഭവിഹിതം നൽകുന്നതിന് ബാങ്കുകളെ അനുവദിക്കുന്നതോടൊപ്പം 2021 മാർച്ച് 31ന് അവസാനിച്ച വർഷത്തെ ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ താഴെ പറയും പ്രകാരം പുതുക്കി നിശ്ചയിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വാണിജ്യബാങ്കുകൾ 3. ഡിബി.ഒഡി നമ്പർ ബിപി ബിസി 88/21.02. 67/ 2004-0 5 എന്ന 2005 മെയ് നാലാം തീയതിയിലെ സർക്കുലറിലെ നിർദ്ദേശങ്ങൾക്ക് ഭാഗികമായി വരുത്തിയിട്ടുള്ള മാറ്റമനുസരിച്ച് പ്രസ്തുത സർക്കുലറിന്റെ നാലാം ഖണ്ഡികയിൽ നിർദ്ദേശിച്ചിട്ടുള്ള ലാഭവിഹിത വിതരണ അനുപാദപ്രകാരം കണക്കാക്കുന്ന തുകയുടെ 50 ശതമാനത്തിൽ കവിയാത്ത തുകയാണ് 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ തങ്ങളുടെ ലാഭത്തിൽ നിന്ന് ബാങ്കുകൾക്ക് വിതരണം ചെയ്യാവുന്ന ആകെ ലാഭവിഹിതം. 2005 മെയ് നാലാം തീയതിയിലെ സർക്കുലറിലുള്ള മറ്റു നിർദേശങ്ങൾ മാറ്റമില്ലാതെ തുടരുന്നതാണ്. സഹകരണ ബാങ്കുകൾ 4. സഹകരണ ബാങ്കുകൾ 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ തങ്ങളുടെ ലാഭത്തിൽ നിന്ന് നിലവിലുള്ള നിർദ്ദേശങ്ങളനുസരിച്ച് ഇക്വിറ്റി ഷെയറുകളിൻമേൽ ലാഭവീതം നൽകുന്നതിന് അനുവദിക്കപ്പെടുന്നതായിരിക്കും പൊതു നിർദ്ദേശങ്ങൾ 5. എല്ലാ ബാങ്കുകളും ലാഭവിഹിതവിതരണത്തിനുശേഷം ബാധകമായ നിയന്ത്രണ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ മൂലധന ആവശ്യകതകൾ തുടർന്ന് നിറവേറ്റേണ്ടതാണ്. ഇക്വിറ്റി ഷെയറുകളിൽ ലാഭവിഹിതം പ്രഖ്യാപിക്കുമ്പോൾ സാമ്പത്തിക സാഹചര്യവും, ലാഭ ലഭ്യത സംബന്ധിച്ച ഭാവി വീക്ഷണവും കണക്കിലെടുത്ത് ബാധകമായ മൂലധന ആവശ്യകതകൾക്കും ഫണ്ട് വകയിരുത്തലുകളുടെ പര്യാപ്തതയ്ക്കെതിരെ നിലവിലുള്ളതും ഭാവിയിലേക്ക് കണക്കാക്കിയിട്ടുള്ളതുമായ ബാങ്കിന്റെ മൂലധന നിലയും സാന്ദർഭികമായി പരിഗണിക്കപ്പെടണം എന്നുള്ളത് ഡയറക്ടർ ബോർഡിന്റെ ഉത്തരവാദിത്വം ആയിരിക്കും. താങ്കളുടെ വിശ്വസ്ത ഉഷാ ജാനകിരാമൻ |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: