കാർഡ് സന്നിഹിതമല്ലാത്ത - (Card Not Present) ഇടപാടുകൾ കാർഡ്‌നെറ്റുവർക്ക് പ്രദാനം ചെയ്തിരുന്ന സ്ഥിരീകരണ പ്രക്രിയയ്ക്ക് 2000 രൂപ വരെയുള്ള പെയ്‌മെന്റുകൾക്കുള്ള സ്ഥിരീകരണ പ്രക്&#
RBI/2016-17/172 ഡിസംബർ 6, 2016 ആർആർബികളുൾപ്പെടെയുള്ള എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ / മാഡം / സർ, കാർഡ് സന്നിഹിതമല്ലാത്ത - (Card Not Present) ഇടപാടുകൾ കാർഡ്‌നെറ്റുവർക്ക് പ്രദാനം ചെയ്തിരുന്ന സ്ഥിരീകരണ പ്രക്രിയയ്ക്ക് 2000 രൂപ വരെയുള്ള പെയ്‌മെന്റുകൾക്കുള്ള സ്ഥിരീകരണ പ്രക്രിയയ്ക്ക് (AFA)(Authentication Solutions) ഇളവ്. റിട്ടെയിൽ പേയ്‌മെന്റ് പദ്ധതികളുടെ സുരക്ഷിതത്വവും, കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ മുൻകൈയെടുത്ത് ഇതിലെ സജീവ പങ്കാളികളെ ഉൾപ്പെടുത്തി ധാരാളം നടപടികൾ എടുത്തുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് കാർഡുപയോഗിച്ചുള്ള ഇടപാടുകളിൽ അന്തർലീനമായ സുരക്ഷ, നഷ്ടസാദ്ധ്യത ഒഴിവാക്കൽ, എന്നിവയെസംബന്ധിച്ച്, കാലാകാലങ്ങളിൽ നിരവധി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഓൺലൈൻ മുന്നറിയിപ്പുകളും, അനുബന്ധപ്രക്രിയയായ സ്ഥിരീകരണവും ഇതിലുൾപ്പെടുന്നു. കാർഡുപയോഗിച്ച് പണമിടപാട് നടത്താൻ, ഈ നടപടികൾ കസ്റ്റമർക്ക് വർദ്ധിച്ച ആന്മവിശ്വാസം പ്രദാനം ചെയ്തിട്ടുണ്ട്. 2. കാർഡ് സന്നിഹിതമാല്ലാത്ത / കുറഞ്ഞ മൂല്യങ്ങളിലുള്ള ഇടപാടുകൾക്ക് സ്ഥിരീകരണമെന്ന അനുബന്ധഘടകം (AFA) നിഷ്‌കർഷിക്കുന്നത് പുനരവലോകനം ചെയ്യണമെന്ന് വ്യവസായത്തിലെ ചില വിഭാഗങ്ങളിൽ നിന്നും റിസർവ് ബാങ്കിന് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷകളിൽ കൂടുതലും പ്രത്യേക വ്യാപാരവിഭാഗങ്ങൾക്കുള്ള AFA നിഷ്‌കർഷങ്ങളിലുള്ള ഇളവുകൾക്കുള്ളതായിരുന്നതിനാൽ വ്യവസ്ഥാപിത നിലയ്ക്ക് യോജിച്ചവയായിരുന്നില്ല. കുറഞ്ഞ സൗകര്യവും വേണ്ടത്ര സുരക്ഷിതത്വവും എന്നലക്ഷ്യം, അധികാരപ്പെട്ട കാർഡ് നെറ്റുവർക്കുകൾ ഇപ്രകാരം മുന്നോട്ട് വച്ച ഒരു ബദൽ പരിഹാരം, ലക്ഷ്യം നിറവേറ്റുമെന്ന്് പ്രതീക്ഷിക്കുന്നു. ഈ മാതൃകയിൽ, കാർഡുകൾ നൽകുന്ന ബാങ്കുകൾ, യഥാക്രമം അധികാരപ്പെട്ട നെറ്റുവർക്കുകൾ നൽകുന്ന 'പെയ്‌മെന്റ് സ്ഥിരീകരണ പ്രക്രിയ' കസ്റ്റമർക്ക് സ്വന്തം ഇഛയ്ക്ക് തിരഞ്ഞെടുക്കാവുന്ന വിധത്തിൽ, മുന്നോട്ടുവയ്ക്കും. ഈ ഉപാധി തിരഞ്ഞെടുക്കുന്ന കസ്റ്റമർ, ബാങ്കിന്റെ കാർഡിന്റെ വിവരങ്ങളും, ബാങ്കിന്റെ AFA യും അടങ്ങുന്ന ഒരു ഒറ്റത്തവണ രജിസ്ട്രഷൻ പ്രക്രിയയിൽകൂടി കടന്നുപോകേണ്ടിവരും. അതിനു ശേഷം ഇപ്രകാരം രജിസ്ട്രർ ചെയ്ത കസ്റ്റമർക്ക് ഈ സൗകര്യം നൽകുന്ന വ്യപാരസ്ഥാപനങ്ങളിൽ നടത്തുന്ന ഓരോ ഇടപാടിനും കാർഡ് വിവരങ്ങൾ വീണ്ടും നൽകേണ്ടിവരുന്നില്ല. അങ്ങിനെ സമയവും പ്രയത്‌നവും ലാഭിക്കാം. ഈ മാതൃകയിൽ ആദ്യം രജിസ്ട്രർ ചെയ്ത കാർഡ് വിവരങ്ങൾ ആദ്യഘടകവും, വ്യാപാര സ്ഥലങ്ങളിൽ ലോഗ് ഇൻ ചെയ്യാനുപയോഗിച്ച രേഖകൾ (നെറ്റുവർക്ക് നൽകുന്ന സ്ഥിരികരണം കാരണമായി) സ്ഥിരീകരണത്തിനുള്ള അനുബന്ധഘടക (AFA) വുമായിതീരും. 3. ഇപ്രകാരം 2000 രൂപ വരെയുള്ള ഓൺലൈൻ CNP ഇടപാടുകൾക്കുള്ള AFA നിബന്ധന അധികാരപ്പെട്ട കാർഡ് നെറ്റുവർക്കുകൾ, കാർഡുകൾ പുറപ്പെടുവിക്കുന്നവയും ഉടമകളുമായ ബാങ്കുകളുമായിച്ചേർന്നു നൽകുന്ന ഇത്തരം പേയ്‌മെന്റ് സ്ഥിരീകരണ പ്രക്രിയകൾ (Payment Authentication solutions) താഴെപ്പറയുന്നവയ്ക്ക് വിധേയമായി ഇളവുകൾ വരുത്തിയിരിക്കുന്നു.
4. ഇവ കൂടാതെ കസ്റ്റമർ ബോധവൽക്കരണവും, സുരക്ഷയും മുൻനിറുത്തി, ഈ പ്രക്രിയ നൽകുന്ന ബാങ്കുകളും നെറ്റ് വർക്കുകളും, താഴെപ്പറയുന്നവയും പാലിക്കണം.
5. യുക്തമായ നെറ്റുവർക്ക്തലത്തിലുള്ള ഏർപ്പാടുകളിലൂടെയോ കരാറുകളിലൂടെയോ, കാർഡുടമസ്ഥർ മറ്റ് അധികാരപ്പെട്ട നെറ്റുവർക്കുകളിൽ പങ്കാളികളാകാൻ, അധികാരപ്പെട്ട നെറ്റുവർക്കു സംഘാടകർ അനുവദിക്കണം. 6. ഈ നിർദ്ദേശം പെയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007 (ആക്ട് 51 ഓഫ് 2007) ലെ സെക്ഷൻ 10(2) - ം ഒപ്പം സെക്ഷൻ 18-ം പ്രകാരം പുറപ്പെടുവിക്കുന്നതാണ്. വിശ്വാസപൂർവ്വം, (നന്ദ എസ്. ഡാവേ) |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: